KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ ജൂൺ ഏഴിനു ബലി പെരുന്നാൾ ആഘോഷിക്കും

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിനും, അറഫ നോമ്പ് 6നുമായിരിക്കും. ചൊവാഴ്ച മാസപ്പിറവി കാണാത്തതിനാൽ, നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹജ്ജ് 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. V P സുഹൈബ് മൗലവിയും അറിയിച്ചു.

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ച്, അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി ലഭിക്കുക.

കുവൈത്തിൽ ബലിപെരുന്നാൾ അടുത്ത മാസം ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു.

Advertisements
Share news