KOYILANDY DIARY.COM

The Perfect News Portal

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സ്ഥാപക ദിനം ആചരിച്ചു

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ ടി ഡി ഒ) സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് സ്റ്റാൻഡിൽ പതാക ഉയർത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ അഭയം സ്പെഷൽ സ്കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിതരണവും നടന്നു.
സംസ്ഥാന എക്സികുട്ടീവ് അംഗം സൂരജ് പൂക്കാട്, ജില്ലാ വൈസ് പ്രസിഡണ്ട് അനിലേഷ് അരിക്കുളം,
സോൺ രക്ഷാധികാരി രവി പൂക്കാട്, ഭാരവാഹികളായ സുധൻ കൊയിലാണ്ടി, സന്തോഷ് പൂക്കാട്, സലിൽ ദാസ് കൂടാതെ സോൺ മെബർമാർ എന്നിവർ പങ്കെടുത്തു.
Share news