കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി
കൊഴുക്കല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊഴുക്കല്ലൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി. കെ കെ മൊയ്തീൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ടി സി നാരായണൻ അധ്യക്ഷത വഹിച്ചു. ബൈജു ആയടത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് രക്ഷാധികാരി എൻ കെ രാഘവൻ മാസ്റ്റർ എം ടെക്. ഗോൾഡ് മെഡൽ ഫസ്റ്റ് റാങ്ക് കിട്ടിയ അമയ എസ് കെ പുതിയോട്ടിലിനെ ആദരിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, ജില്ലാ ട്രഷറർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ടി കുഞ്ഞിരാമൻ മാസ്റ്റർ, സംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, വനിതാ വേദി കൺവീനർ സുമതി ടീച്ചർ, രാരിച്ചൻ കൊഴുക്കല്ലൂർ, ഗോപാലൻ പി ആയടത്തിൽ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന കലാപരിപാടികളിൽ ജവാൻ മറിയ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു. അനഘ ചോളയിൽ ഏകാങ്കനാടകവും അവതരിപ്പിച്ചു. ഇബ്രാഹിം തിക്കോടി, പി സി കുഞ്ഞികണ്ണൻ, ഗോപാലൻ പി ആയടത്തിൽ റസിയ വി കണ്ണോത്ത്, എം സി രാജൻ സാരംഗ്, എം പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
