KOYILANDY DIARY

The Perfect News Portal

എസ് എൻ ഡി പി കോളേജിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷന്റെ സഹകരണത്തോടെ കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി കോളേജിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ പരിഷ്കരണത്തെപ്പറ്റിയുള്ള ശില്പശാല നടത്തി. ജില്ലയിലെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപക പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ വൈസ് ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഡോ: രാജൻ വർഗീസ്, മെമ്പർ സെക്രട്ടറി (കെ എസ് എച്ച് ഇ സി) മുഖ്യപ്രഭാഷണം നടത്തി. 
കെ എസ് എച്ച് ഇ സി റിസർച്ച് ഓഫീസർമാരായ ഡോ: ഷെഫീഖ് വി, ഡോ: സുധീന്ദ്രൻ കെ, ഡോ: ഉത്തര സോമൻ, ഡോ: ടിഞ്ചു പി ജെയിംസ്, ഡോ: മനുലാൽ പി റാം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ: സുജേഷ് സി പി, ദാസൻ പറമ്പത്ത്, ഡോ: വിദ്യ വിശ്വനാഥൻ, ചാന്ദ്നി പി എം എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പിന്റെ വിശദമായ അവലോകനമാണ് ശില്പശാലയിൽ പ്രതിപാദിച്ചത്.