KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് ആർട്ടിസാൻസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു

.
കൊയിലാണ്ടി: കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന 23 തൊഴിലാളി വിഭാഗത്തിൻ്റെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ് യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. പപ്പടം, ഹുക്ക, വാർക്കപണി, ഈറ്റ, ഇരുമ്പ് പണി, മരപ്പണി, സ്വർണ്ണപ്പണി, വാർക്കപണി, തുകൽ നിർമ്മാണം, മൺപാത്രനിർമ്മാണം, തുടങ്ങി അതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ യു ഡി എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ആർട്ടിസാൻസ് തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന വാഗ്ദാനം ഈ തൊഴിലാളികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കഴിയും. യു ഡി എഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേക സ്കാഡ് രൂപികരിച്ച് പ്രവർത്തനം തുടങ്ങാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ വള്ളിക്കാട് സുരേന്ദ്രൻ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് സുരേഷ് ബാബു ചാമേരിക്കുന്നു ഉദ്ഘാടനം ചെയ്തു. വി.ടി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടി. കരുണാകരൻ കെ.കെ. രാധാകൃഷ്ണൻ, പി.വി. ശ്രീജു എന്നിവർ സംസാരിച്ചു.
Share news