KOYILANDY DIARY.COM

The Perfect News Portal

പരാതികള്‍ പറയുമ്പോള്‍ ആ പരാതികളോട് എങ്ങനെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെന്ന് കേരളസമൂഹം കണ്ടുകൊണ്ടിരിക്കുകയാണെന്ന്: എം ശിവപ്രസാദ്

വളരെ പ്രധാനപ്പെട്ട പരാതികള്‍ പറയുമ്പോള്‍ ആ പരാതികളോട് എങ്ങനെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെന്ന് കേരളസമൂഹം കണ്ടുകൊണ്ടിരിക്കുകയാണെന്ന്
എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതിപക്ഷ നേതാവും പുറകില്‍ മറ്റൊരു പ്രതിപക്ഷ നേതാവുമാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജി വെക്കണം എന്ന് വിഡി സതീശന്‍ ആവിശ്യപ്പെട്ടു. എന്നിട്ട് ഇപ്പോള്‍ എന്തായി? മാധ്യമങ്ങളുടെ ചോദ്യത്തിന് അനുസരിച്ച് രാഹുലിനെ വിളിക്കുന്നു. പ്രതിപക്ഷ നേതാവ് ഇന്ന് ആടി തീര്‍ത്തത് ഇന്നോളം ഹാസ്യ നടന്‍മാര്‍ ആടി തീര്‍ത്തത്തിലും മോശമായ അഭിനയമാണെന്നും ശിവപ്രസാദ് പറഞ്ഞു.

നുണകള്‍ കൊണ്ട് എത്രനാള്‍ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റും. സൈക്കോ പാത്ത് പറഞ്ഞത് കള്ളമാണെന്ന് പറയാന്‍ പ്രതിപക്ഷനേതാവ് തയ്യാര്‍ ആയോ? പരാതികളുടെ കുമ്പാരം മുന്‍കാലങ്ങളില്‍ കിട്ടിയിട്ടും ഓരോ പ്രമോഷന്‍ ആണ് കോണ്‍ഗ്രസ് നല്‍കിയതെന്നും ശിവപ്രസാദ് പറഞ്ഞു.

എത്ര നാള്‍ അസത്യം കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയും. കോണ്‍ഗ്രസില്‍ പല നേതാക്കളുടെയും മുഖം വെളിച്ചത്ത് കൊണ്ടുവരാന്‍ രാഹുല്‍ മങ്കൂട്ടത്തിലിന് കഴിയും എന്നത് കൊണ്ടാണ് സസ്‌പെന്‍ഷന്‍ ആയത്. പിആര്‍ ഏജന്‍സി ഉപദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രതിപക്ഷ നേതാവ് പെരുമാറുന്നത്. അത് ഇവിടെ വിലപ്പോകില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

Advertisements
Share news