KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി 76-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യുണിറ്റ് ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് എൻ. കെ പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. ഇ അശോകൻ, പുഷ്പരാജൻ  സുകുമാരൻ മാസ്റ്റർ വി എം രാഘൻ മാസ്റ്റർ, അഡ്വ. മുഹമ്മദലി, പ്രേമസുധ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയെ കുറിച്ചും അംബേദ്‌കറെയും അനുസ്മരിച്ചു.

Share news