കേരള സീനിയർ സിറ്റിസൺസ് ഫോറം ജനറൽ ബോഡി യോഗം നടന്നു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജനറൽ ബോഡി യോഗം കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാഘാടനം ചെയ്തു. വയോജനങ്ങൾക്ക് , ആശുപത്രികളിലും, ബസ്സുകളിലും പരിഗണന ലഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻ.കെ. പ്രഭാകരൻ അദ്ധ്യക്ഷതവഹിച്ചു.

ടി.പി. രാഘവൻ, സോമൻ ചാലിൽ, ഇ. അശോകൻ, എ.കെ. ദാമോദരൻ നായർ. കെ. സുകുമാരൻ മാസ്റ്റർ, വി.എം. രാഘവൻ മാസ്റ്റർ, എം. പ്രമസുധ, വി.എം. കുസുമലത, ഇ.വി. പൊന്നമ്മ, ഓടൂർ പ്രകാശ്, സംസാരിച്ചു.

