KOYILANDY DIARY.COM

The Perfect News Portal

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ ഇന്ത്യയിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  കെ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സ്വാഗതം പറഞ്ഞു.
കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ ഇന്ത്യയിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കുക. അതോടൊപ്പം കേരളത്തിൽ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസർക്കാർ അനുവദിക്കുക എന്നീ ആവശ്യങ്ങൾ കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി വി മുഹമ്മദ് ഇക്ബാൽ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 
സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സുരേന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, സലീം മണ്ണാട്ട്, ജില്ല വൈസ് പ്രസിഡന്റ്മാരായ കെ കെ ശങ്കരൻ, കബീർ സലാല, ജോയിൻ സെക്രട്ടറിമാരായ ടിപി ഷിജിത്ത്, ഷംസീർ കാവിൽ, സൈനബ സലീം, വിമല നാരായണൻ  എന്നിവർ സംസാരിച്ചു. കൺവീനർ പി ചാത്തു നന്ദിയും പറഞ്ഞു.
Share news