KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ ജനതയ്ക്കായി ഒത്തുചേർന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ

വയനാടിനായി ഒരു ക്ലിക്ക്.. വയനാട് ദുരന്ത ഭൂമിയിലെ ജനതയ്ക്കായി ഒത്തുചേർന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. വയനാടിനായി ഒരു ക്ലിക്ക് എന്ന ക്യാമ്പയിനുമായി കോഴിക്കോട് ബീച്ചിലാണ് ഇവർ ഒത്തുചേർന്നത്. വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായാണ് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ വയനാടിലെ ജനതയ്ക്കായി ഒരു ക്ലിക്ക് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ജില്ലയിലെ വിവിധ ഫോട്ടോഗ്രാഫർമാർ ചേർന്ന് ബീച്ചിലെത്തുന്നവർക്കായി ഭംഗിയുള്ള ചിത്രങ്ങൾ എടുത്ത് നൽകും. പ്രതിഫലം സമീപത്ത് സ്ഥാപിച്ച ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും. ഫോട്ടോഗ്രാഫേർസിന്റെ ഉദ്യമത്തിന് ബീച്ചിലെത്തിയ നിരവധിയാളുകൾ പങ്കാളികളായി. ചെറുതും വലുതുമായ സംഭവനകൾ നൽകി വയനാടിനായി വീണ്ടും പങ്ക്ചേർന്നു.

Share news