കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; ഫെസ്റ്റിവൽ ഓഫീസ് തുറന്നു
.
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഫെസ്റ്റിവൽ ഓഫീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായി. പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനവും നടന്നു.

ജനുവരി ഏഴ് മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് നിയമസഭാ മ്യൂസിയവും സഭാ സമ്മേളനം നടക്കുന്ന നിയമസഭാ ഹാളും സന്ദർശിക്കാനുള്ള സൗകര്യവുമുണ്ടാകും. സംവാദങ്ങളും കലാപരിപാടികളുമായി തലസ്ഥാനത്ത് അറിവിൻ്റെ ഉത്സവം തീർക്കുന്ന പുസ്‌തകോത്സവത്തിൻ്റെ നാലാം പതിപ്പിൽ മന്ത്രിമാരും സാമാജികരും സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ മേഖലകളിലെ പ്രമുഖരും സജീവമായി പങ്കെടുക്കും. ദേശീയ, അന്തർദേശീയ പ്രസാധകരും പ്രമുഖ സാഹിത്യകാരന്മാരും ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും. മേളയിൽ വിപുലമായ പുസ്തകശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.




