കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കൺവൻഷൻ 23ന് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കൺവൻഷൻ 23ന് കൊയിലാണ്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സജീവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പ്രസിഡണ്ട് എം. കെ. അഷറഫിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൊയിലാണ്ടി പൊലീസ് ഇൻപെക്ടർ എം. വി ബിജു എന്നിവർ മുഖ്യാതിഥികളാകും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, വൈസ് പ്രസിഡണ്ട് സലിം മൂഴിക്കൽ തുടങ്ങിയവർ പങ്കെടുക്കും.

സംഘടനയുടെ ഐ.ഡി. കാർഡ് പുതുക്കാനും, പുതിയ കാർഡിന് അപേക്ഷിക്കാനുമുള്ള സൌകര്യവും ഏർപ്പെടുത്തുമെന്നും ഭാരവാഹികളായ എം.കെ. എഷറഫ്, രഞ്ജിത്ത് നിഹാര, സുനിൽകുമാർ ബി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
