KOYILANDY DIARY.COM

The Perfect News Portal

ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേത്; മുഖ്യമന്ത്രി

ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപിറവി ദിന പരേഡും പൊലീസ് മെഡൽ വിതരണവും ഉദ് ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ് എ പി ഗ്രൗണ്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ആവശ്യത്തിന് അംഗങ്ങളെ സേനയിൽ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 7 വർഷത്തിൽ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമാണ്. രാജ്യത്ത് കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരള പൊലീസിൻറെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. ലോകത്തിന് കേരളത്തെയും കേരളത്തിന് ലോകത്തെയും അറിയാനാണ് കേരളീയം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ജനസേവ തത്പരരായ സേനയാണ് കേരളത്തിലെ പൊലീസ് സേനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയിലും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും പൊലീസിൻറെ സേവനതാത്പര്യം കണ്ടതാണ്. വർഗീയ സംഘർഷമില്ലാത്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തെ മാറ്റിയതിൽ പൊലീസ് വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news