കേരള ഗാന്ധി കെ കേളപ്പൻ്റെ 55-ാം ചരമ വാർഷികം വികാര നിർഭരമായി
പയ്യോളി: തുറയൂർ – കേരള ഗാന്ധി കെ കേളപ്പൻ്റെ 55 -ാം ചരമ വാർഷികം കൊയപ്പള്ളി തറവാട്ടിൽ നടന്നു. കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കൈനാടത്ത് വിജയൻ അധ്യക്ഷത വഹിച്ചു. ഇ. ജനാർദ്ദനൻ, പി. ബാലഗോപാലൻ, കെ ശ്രീനിവാസൻ, പുഷ്പൻ മുചുകുന്ന്, ഇ. വിശ്വനാഥൻ, ബാലറാം പുതുക്കുടി, ധനഞ്ജയൻ കുത്തടുത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. കെ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.



