KOYILANDY DIARY.COM

The Perfect News Portal

കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

.

തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാദമിയുടെ 2023ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. ഫെലോഷിപ്പ് – 13, അവാർഡ്- 101, ഗുരുപൂജാ അവാർഡ്- 13, ഗ്രന്ഥരചനാ അവാർഡ്- 1, യുവപ്രതിഭാ പുരസ്‌കാരങ്ങൾ- 31, ഡോക്യുമെന്ററി അവാർഡ്- 2, എം എ ഫോക്‌ലോർ അവാർഡ്- 1 എന്നിങ്ങനെ ആകെ 162 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരപൂജ, ഗ്രന്ഥരചനാ അവാർഡ് 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും യുവപ്രതിഭാ പുരസ്‌കാരങ്ങൾ, എം എ ഫോക്‌ലോർ 5,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്.

Advertisements

 

Share news