കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം
കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സഹകരണ പെൻഷൻകാർക്ക് ഡി. എ പുന: സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ. ആലി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ കുന്നത്ത്, സി. കെ.ഹരിദാസൻ, ഗോവിന്ദൻകുട്ടി നായർ, ഗംഗൻ വി. നായർ, കരുണാകരക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഇന്ദുലേഖ നോവൽ പുരസ്കാരം ലഭിച്ച ഗംഗൻ വി. നായരെ എം. ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു.
