കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരെ പൂച്ചെണ്ടുകള്‍ നല്‍കി അഭിനന്ദിച്ചു.

കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി മൂന്നാംതവണയാണ് മന്ത്രിയാകുന്നത്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും ചലച്ചിത്രനടനുമായ കെ ബി ഗണേഷ്‌കുമാര്‍ 2001 മുതല്‍ പത്തനാപുരം മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ്. എല്‍ഡിഎഫ് ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ രാജിവച്ച ഒഴിവിലേക്കാണ് പുതിയ മന്ത്രിമാര്‍ എത്തുന്നത്.

