KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി: ജനങ്ങൾ പരിഭ്രാന്തിയിൽ

പേരാമ്പ്ര: പട്ടണത്തിനടുത്തുള്ള ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. പ്രദേശവാസികൾ പരിഭ്രാന്തിയിലായി. പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് കാലത്ത് കാട്ടാനയെ നാട്ടുകാർ കണ്ടത്. പുലർച്ചെ 5 മണിയോടെ പ്രഭാത സവാരിക്ക് പോയവരാണ് ഒറ്റ കൊമ്പൻ ആനയെ കണ്ടത്.
പുലർച്ചെ 2 മണിയോടെ പന്തിരിക്കര ആവടുക്ക മദ്രസക്കു സമീപവും ആനയെ കണ്ടിരുന്നു. അവിടെ വീട്ടുമുറ്റത്ത് എത്തിയ ആന ബഹളം കേട്ട് മറയുകയായിരുന്നു. ഇതിനിടയിൽ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു. പുലർച്ചെ പള്ളിത്താഴ ഭാഗത്ത് കണ്ട ആനയെ പൈതോത്ത് റോഡിലും കണ്ടതായാണ് അറിയുന്നത്. ആന പിന്നീട് പള്ളിയറക്കണ്ടി ഭാഗത്തേക്ക് നീങ്ങി. ഇപ്പോൾ കെട്ടിൽ താഴെ ഭാഗത്തേക്ക് ആനയുള്ളത്.
വിവരം ലഭിച്ച ഉടൻ, പെരുവണ്ണാമൂഴി വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. കാട്ടാനയുടെ ചലനങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് സുരക്ഷിതമാക്കി. ജനങ്ങൾക്ക് ജാഗ്രത പാലിക്കണമെന്നും പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് പറഞ്ഞു. പ്രദേശത്തേക്ക് ആളുകൾ കടക്കുന്നത് തടയുന്നതിനായി പോലീസ് റോഡുകളും അടച്ചിരിക്കുകയാണ്.
Share news