KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരു മരണം

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം മുപ്പതിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പതിനാലുപേരെ രക്ഷപ്പെടുത്തിയെന്നും ഏഴോളം പേരെ കാണാനില്ലെന്നും കോസ്റ്റൽ പൊലീസ് വ്യക്തമാക്കുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Share news