KOYILANDY DIARY.COM

The Perfect News Portal

നാടൻ പാട്ടിൽ എ ഗ്രേഡോടെ മാപ്പിള ഹയർ സെക്കൻണ്ടറിയിലെ കാർത്തികയും ടീമും

കൊയിലാണ്ടി: നാടൻ പാട്ടിൻ്റെ മടിശീല കുലുക്കി, കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻണ്ടറി സ്കൂളിലെ കാർത്തികയും കൂട്ടുകാരും ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഗുരു രാജീവൻ മാസ്റ്ററുടെ കീഴിലാണ് ഇവർ നാടൻ പാട്ട് പരിശീലിച്ചത്.
ജില്ലാ കേരളോത്സവത്തിലും, സംസ്ഥാന കേരളോത്സവത്തിലും കാർത്തികയും കൂട്ടരുമാണ് വിജയികളായത്.
കേരളത്തിന് വേണ്ടി കർണാടകയിലും നാടൻ പാട്ട് അവതരിപ്പിക്കാൻ അവരസരം ലഭിച്ചിട്ടുണ്ട്. കാർത്തികയോടൊപ്പം വി. എസ്. ദേവിക, സി.പി. കൃഷ്ണേന്ദു, നന്ദന, ജി. ആർ. അനാമിക എസ്. അനീന നായർ, എം. എൻ. അനാമിക തുടങ്ങിയവരാണ് നാടൻപാട്ട് സംഘത്തിലുണ്ടായിരുന്നത്.
Share news