KOYILANDY DIARY.COM

The Perfect News Portal

എലത്തൂരിൽ നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ കർണ്ണാടക ബോട്ട് കസ്റ്റഡിയിലെടുത്തു

.

കോഴിക്കോട്: എലത്തൂരിൽ നിരോധിത വല ഉയോഗിച്ച് മത്സ്യബന്ധനം നടത്തിയ കർണ്ണാടക ബോട്ട് കസ്റ്റഡിയിലെടുത്തു. എലത്തൂർ കോസ്റ്റൽ പോലീസും, മറൈൻ പോലീസും സംയുക്തമായി കടലിൽ നടത്തിയ ബോട്ടു പെട്രോളിംഗിൽ 9 നോട്ടിക്കൽ മൈലിൽ വെച്ച് കരവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ കർണ്ണാടക ബോട്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

മറൈൻ പോലിസ് എസ് ഐ രാജേഷ് കുമാർ, എലത്തുർ കോസ്റ്റൽ പോലിസ് സ്റ്റേഷൻ എസ് ഐ പ്രകാശൻ യു വി, മറൈൻ റെസ്കു വാർഡൻന്മാർ, എലത്തുർ പോലീസ് സ്റ്റേഷൻ വാർഡന്മാർ, ബോട്ട് സ്റ്റാഫ് എന്നിവർ പെട്രോളിംഗിൽ പങ്കെടുത്തു.

Advertisements
Share news