കാപ്പാട് സ്വദേശി കുട്ടി മാപ്പിളകത്ത് അബ്ദുൽ റഷീദ് (54) ദുബായിൽ നിര്യാതനായി
കാപ്പാട്: ദുബായിൽ നിന്ന് നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടയിൽ കാപ്പാട് സ്വദേശി കുട്ടി മാപ്പിളകത്ത് അബ്ദുൽ റഷീദ് (54) നിര്യാതനായി. രണ്ടര വർഷം മുമ്പാണ് നാട്ടിൽ വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. കുട്ടി മാപ്പിളകത്ത് മുഹമ്മദ് കോയയുടെയും തിരുവങ്ങൂർ പറമ്പത്ത് ആമിനയുടെയും മകനാണ്. ഭാര്യ : ഫൗസിയ നടുവണ്ണൂർ. മക്കൾ: റസിൻ ഫാരിസ്,
ഫിർനാസ് (ദുബൈ), മുഹമ്മദ് ഫിസാൽ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). മരുമകൾ: തഹലിയ ജാസ്മിൻ കൊല്ലം. സഹോദരങ്ങൾ: ആയിഷബി, ഷരീഫ, ഹാജറ, ജുനൈസ്, ജാഫർ, റുമീജ.



