KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടന്നു. ഫിബ്രവരി 3 മുതൽ 9 വരെയാണ് ആറാട്ട് മഹോത്സവം.

  • 3-ന് തായമ്പക കലാമണ്ഡലം ഹരികൃഷ്ണൻ.
  • 4-ന് കുലൻ പൊയിൽക്കാവ് അവതരിപ്പിക്കുന്നതായമ്പക
  • 5-ന് സച്ചിൻ രാധ് വസന്തപുരം തായമ്പക,
  • 6-ന് തായമ്പക ശിവാനി പ്രസാദ് കാഞ്ഞിലശ്ശേരി,
  • 7-ന് ഇരട്ട തായമ്പക സരുൺ മാധവ് പിഷാരികാവ്, ജഗനാഥൻ രാമനാട്ടുകര
  • 8-ന്. പള്ളിവേട്ട, മന്ദമംഗലം ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി നിവേദ്യം വരവ്, 7 മണിക്ക് ശേഷം പള്ളിവേട്ട.
  • 9-ന് ആറാട്ട് ഉച്ചയ്ക്ക് ആറാട്ട് സദ്യ, 7 മണിക്ക് ശേഷം കുളിച്ചാറാട്ട്, തുടർന്ന് വാദ്യമേളം