KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ഡിവിഷൻ വികസന സമിതി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി 

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി യുടെയും സംയുക്ത ആഭിമുഖ്യത്തി മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ. ഇസാഫ് ബാങ്ക് കൊയിലാണ്ടിയുടെ സഹകരണത്തോടെ
മെഡിക്കൽ ക്യാമ്പ്‌ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ക്യാമ്പ്  ഉത്ഘാടനം ചെയ്തു. അലിക്കോയ തെക്കെയിൽ അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ എൻ.സി.ഡി ക്ലിനിക്. ബ്ലഡ്‌ ഷുഗർ ബ്ലഡ്‌ പ്രഷർ പരിശോധന യും,എം എം സി ഹോസ്പിറ്റൽ ഒരുക്കിയ ജനറൽ മെഡിസിൻ, നേത്ര രോഗം, ഡെന്റൽ, ഇ എൻ ടി ഡിപ്പാർട്ട്മെൻ്റുകളിലായി നുറുകണക്കിന് രോഗികൾ പരിശോധനക്കായി എത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ തുടർ പരിശോധന വേണ്ടവർക്ക് ഡിസംബർ 1ന് എംഎം സി വിദഗ്ദ്ധ ഡോക്ടർ മാരുടെ സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ്‌. ക്യാമ്പും സൈറ്റിൽ നിന്നും പരിശോധനക്ക്‌ പോകുന്നവർക്ക് സൗജന്യ യാത്രയും ഒരുക്കും. തുടർ ചികിത്സക്ക് 25 ശതമാനം ഇളവും നൽകും.
സിസ്റ്റർ നിഷിത (എം എൽ എസ് ടി) ജീവിത ശൈലി രോഗങ്ങളെ കുറിച്ച് പ്രത്യേക ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. വാർഡ് മെമ്പർ റസീന ഷാഫി, പിപി. അനീഷ് ചന്ദ്രൻ, പിപി. നാരായണൻ, സി ഡി എസ്സ്‌  അംഗം തസ്‌ലീന കബീർ, രാജേന്ദ്രൻ കെ (എംഎംസി) അരുൺ കുമാർ (ഇസാഫ് ബാങ്ക്) ബ്ലോക്ക് മെമ്പർ എംപി മൊയ്‌ദീൻ കോയ സ്വാഗതവും ആശ വർക്കർ ടി കെ. ബിന്ദു നന്ദി പറഞ്ഞു.
Share news