KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ-ഏറണാകുളം ഇൻ്റെർസിറ്റി എക്പ്രസ്സിൽ, തീവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊയിലാണ്ടി: കണ്ണൂർ – ഏറണാകുളം ഇൻ്റെർസിറ്റി എക്പ്രസ്സിൽ, തീവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനുമിടയിലാണ് സംഭവം. വടകരയിൽ നിന്നാണ് ഇയാൾ കയറിയതെന്ന് സംശയിക്കുന്നു. പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാരും, ആർ.പി.എഫും ചേർന്ന് യുവാവിനെ കീഴ്പെടുത്തുകയായിരുന്നു. എങ്ങിനെയാണ് പെട്രോളുമായി ട്രെയിനിൽ കയറാൻ സാധിച്ചതെന്നാണ് അന്വേഷിക്കുന്നത്.

യുവാവിനെ കോഴിക്കോട് ചോദ്യം ചെയ്തു വരുന്നു. ഇയാളുടെ ബന്ധുക്കളുമായി ആർ.പി.എഫ്.ബന്ധപ്പെട്ടതായാണ് വിവരം. അന്വേഷണത്തിൽ ഇയാൾ മനസിക വൈകല്യമുള്ളയാളാണെന്നാണ് പറയുന്നത്. എന്തായാലും, തീ കൊളുത്താനുള്ള നീക്കം യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

Share news