KOYILANDY DIARY.COM

The Perfect News Portal

എല്ലാ വാർഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കണ്ണൂർ

എല്ലാ വാര്‍ഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കണ്ണൂര്‍. സമ്പൂര്‍ണ്ണ വായനശാല പ്രഖ്യാപനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. വി ശിവദാസന്‍ എംപി നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റിന്റെ നേതൃത്തിലാണ് എല്ലാ വാര്‍ഡുകളിലും വായനശാല എന്ന ലക്ഷ്യം കൈവരിച്ചത്.

വിഷുകണിയെന്ന പേരില്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് എല്ലാ വാര്‍ഡുകളിലും വായനശാലയെന്ന ലക്ഷ്യം കൈവരിച്ചത്. ഇതോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലം സമ്പൂര്‍ണ്ണ വായനശാലാ മണ്ഡലമായി മാറി. പ്രഖ്യാപനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. വായനാശാല വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

 

കണ്ണൂര്‍ മണ്ഡലം എം എല്‍ എയും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പീപ്പിള്‍സ് മിഷന്‍ ചെയര്‍മാന്‍ വി ശിവദാസന്‍ എം പി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്‌നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements
Share news