KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രതിഭകളെ ക്ഷേത്രക്കമ്മിറ്റി ആദരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ആദരസദസ്സ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണിക്കൃഷ്ണൻ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു.
.
.
ദാമോദരൻ നായർ നടുവിലെടുത്ത്, എൻ.വി. വാസു, സിസ്റ്റർ കണ്ണകി, പായിച്ചേരി കണ്ണൻ, കുനിക്കണ്ടി കൃഷ്ണൻ നായർ, കെ.കെ. അശോകൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ട്രസ്റ്റി അംഗങ്ങളായ ഹരിഹരൻ പൂക്കാട്ടിൽ, പത്മനാഭൻ ധനശ്രീ, ക്ഷേത്രം മാതൃ സമിതി സെക്രട്ടറി വി.എം.ജാനകി, കെ.കെ. ഷൈജു, കെ. ശശിധരൻ, ശശി അമ്പാടി എന്നിവർ സംസാരിച്ചു.
Share news