കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥ് പ്രകാശനം നിർവഹിച്ചു.

ലോഗോ രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് സുരേഷ് ഉണ്ണിയെ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണി മാസ്റ്റർ, ശ്രീലക്ഷ്മി ആദരിച്ചു. ശിവരാത്രി മഹോത്സവ കമ്മിറ്റി ജോ. കൺവീനർ ശിവാനന്ദൻ ടി പി അദ്ധ്യക്ഷത വഹിച്ചു. മാർച്ച് ഒന്നുമുതൽ പത്ത് വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം.
