കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കൊയിലാണ്ടി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയിൽ നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. കെ. എസ്. രമേഷ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുൻ എം.എൽ.എ പി. വിശ്വൻ വിശ്വൻ മാസ്റ്റർ, മുരളി തോറത്ത്, എം.പി ശിവാനന്ദൻ, സി. അശ്വനി ദേവ്, ഇ. കെ. അജിത്ത്, എ. അസീസ്, സി. സത്യചന്ദ്രൻ, കെ. വി സുരേഷ്, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, വിജയരാഘവൻ ചേലിയ തുടങ്ങിയവർ സംസസാരിച്ചു. സി.പി.ഐ മണ്ഡലം സിക്രട്ടറി എസ്. സുനിൽ മോഹൻ സ്വാഗതം പറഞ്ഞു.

