KOYILANDY DIARY.COM

The Perfect News Portal

സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന് കല്പറ്റ നാരായണൻ

സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുമയെ ഉൾക്കൊള്ളാനുള്ള കഴിവാണ് ഗാന്ധിയൻ ആശയങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും, ആധുനിക ലോക ചരിത്രം അഹിംസയുടെ ചരിത്രമാവണമെന്നും അദ്ദേഹം പറഞ്ഞു.
കെ. പി. ജി.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ഡോ: പ്രദീപ് കറ്റോട് അദ്ധ്യക്ഷനായി. വി.വി. സുധാകരൻ, പി. രത്നവല്ലി, ടി.ടി. ജയദേവൻ, ഡോ. ശ്രീമാനുണ്ണി, വി.ശ്യാമള, ബാബു വാളാക്കട, ടി. മോഹൻ ബാബു, ഇ.കെ. മുഹമ്മദ് ബഷീർ, വി.ടി. സുരേന്ദ്രൻ, കെ. രവീന്ദ്രൻ മാസ്റ്റർ, രാജീവൻ മഠത്തിൽ, ദിനേശൻ തുവ്വശ്ശേരി, കെ.കെ. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ഡോ. പ്രദീപ്കുമാർ കറ്റോട് ചെയർമാൻ, വൈസ്ചെയർമാന്മാർ: ഗംഗാധരൻ കണ്ടിയിൽ, 
ശ്യാമള. വി, കുഞ്ഞഹമ്മദ് കെ.കെ, മുരളി കച്ചേരി.
ജനറൽ സെക്രട്ടറി
സുധാകരൻ വി.വി.
സെക്രട്ടറിമാർ
ഇ.കെ. മുഹമ്മദ് ബഷീർ, ബാബു. വാളാക്കട, ഡോ. ശ്രീമാനുണ്ണി, ബിന്ദു. വി.പി, അജയൻ. പി. ഐ, 
സന്തോഷ് മാങ്കാവ്, ബാബു കാളൂർ.
ട്രഷറർ
ജയദേവൻ. ടി.ടി.
സംസ്ഥാന കൗൺസിൽ
രാധാകൃഷ്ണൻ ബേപ്പൂർ
Share news