KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് കാളിയാട്ടം

ഇന്ന് പിഷാരികാവിൽ (മാർച്ച് 31 വെള്ളി) കാളിയാട്ടം. അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇന്ന് കാവ് സാക്ഷ്യംവഹിക്കും. താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിഎത്തുന്ന വടക്കെമലബാറിലെ പ്രസിദ്ധമായ ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ ഭക്തജനങ്ങൾക്ക് മറ്റൊരു പൂര പ്രതീതിയാണ് ഇവിടെ സമ്മാനിക്കുക.
വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകൾ മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.
  • കരിമരുന്ന് പ്രയോഗം
  • പുറത്തെഴുന്നളളിപ്പ്
സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ശ്രീ കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ വിദഗ്ദ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിനു ക്ഷേത്ര കിഴക്കെ നട വഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിന് ശേഷം ക്ഷേത്രത്തിലെത്തി രാത്രി 1210ന് ശേഷം 12,40നുള്ളിൽ വാളകം കൂടുന്നു ഇത്തവണത്തെ ക്ഷേത്രമഹോത്സവത്തിന് പരിസമാപ്തികുറിക്കും.
Share news