KOYILANDY DIARY.COM

The Perfect News Portal

കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരി പപ്പൻ മുണ്ടോത്ത് അനുസ്മരണം നടത്തി

ഉള്ളിയേരി: നാടക- സിനിമ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് അരങ്ങൊഴിഞ്ഞ മുണ്ടോത്ത് പപ്പന്റെ നാലാം ചരമവാർഷികം ആചരിച്ചു. കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്. ശശികുമാർ തുരുത്യാട് അധ്യക്ഷത വഹിച്ചു. നാടക – സിനിമാനടൻ അഹമ്മദ് ഉള്ളിയേരി ഉദ്ഘാടനം ചെയ്തു.
.
.
കലാസൗഹൃദം കൂട്ടായ്മയുടെ ഉപഹാരമായ പപ്പൻ മുണ്ടോത്തിന്റെ ഫോട്ടോ അദ്ദേഹത്തിന്റെ ഭാര്യ കമലമ്മ ഏറ്റുവാങ്ങി. പുരുഷു ഉള്ളിയേരി, മനോജ്‌കുമാർ ഉള്ളിയേരി, ബിജു ടി ആർ, അനീഷ് ഉള്ളിയേരി, വിജയൻ മുണ്ടോത്ത്, രാജൻ ശ്രീകല എന്നിവർ സംസാരിച്ചു.
Share news