വയനാടിന് കൈത്താങ്ങ്: ഡിവൈഎഫ്ഐ ഒരുക്കുന്ന ചായ മക്കാനിയും, പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും.
ഉള്ളിയേരി, ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഒള്ളുരങ്ങാടിയിൽ ചായമക്കാനിയും, സംഗീത വിരുന്നുമൊരുക്കുന്നു. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്യും.ട
.

.
വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന ചായമക്കാനിയിൽ ചായയ്ക്കൊപ്പം രുചികരമായ വിവിധയിനം പലഹാരങ്ങളും ഉണ്ടാകും കൂടാതെ പ്രശസ്ത ഗായകർ അണിനിരക്കുന്ന സിനി ട്രാക്ക് ഗാനമേളയും ഉണ്ടാവുമെന്ന് സംഘടകർ അറിയിച്ചു.
