KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻമുന്നേറ്റം നടത്തുമെന്ന് കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നഗരസഭ ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി സെക്രട്ടറി ഇ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 
കോർ കമ്മിറ്റി ചെയർമാൻ ടി പി കൃഷ്ണൻ, കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ വിജയൻ, വി ടി സുരേന്ദ്രൻ, തൻഹീർ കൊല്ലം, ശോഭന വികെ, ചെറുവക്കാട്ട് രാമൻ, അഡ്വ. പിടി ഉമേന്ദ്രൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു. അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു.
Share news