കൊയിലാണ്ടിയിൽ കെ. സ്റ്റോർ പ്രവർത്തനമാരംഭിച്ചു
.
കൊയിലാണ്ടി: അരിയും മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല ഇനി റേഷൻ കടയുടെ കെ. സ്റ്റോറിൽ നിന്ന് മറ്റു സാധനങ്ങളും വാങ്ങാൻ സാധിക്കും. ലഭിക്കും. സംസ്ഥാന സർക്കാരിൻ്റ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ ആധുനികവൽക്കരിച്ച റേഷൻ കടകയുടെ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയിലെ മണമൽ 19-ാം നമ്പർ റേഷൻകടയിൽ ആരംഭിച്ച കെ. സ്റ്റോർ നഗരസഭ കൌൺസിലർ സി.കെ ജയദേവൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റേഷനിംഗ് ഇൻസ്പെകടർമാരും താലൂക്ക് സപ്ലൈ ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ പ്രവർത്തനമാരംഭിച്ചു.

ശബരിയുടെയും മിൽമയുടെയും ഉത്പ്പന്നങ്ങളടങ്ങിയ നിരവധി സാധനങ്ങൾ റേഷൻകടകളിൽ നിന്ന് നമുക്ക് ന്യായവിലയ്ക്ക് ലഭ്യമാകുക. മാവേലി സ്റ്റോറിൽ നിന്ന് ലഭിക്കുന്ന അതേ വിലയ്ക്കാണ് കെ. സ്റ്റോറിൽ നിന്നും കാർഡ് ഉടമകൾക്ക് സാധനങ്ങൾ ലഭ്യമാകുക. മണമൽ റേഷൻ ഷാപ്പിനു പുറമെ പന്തലായനി, കുറുവങ്ങാട് മാവിൻ ചുവട് എന്നിവിടങ്ങളിലും കെ. സ്റ്റോർ പ്രവർത്തനമാരംഭിച്ചു.





