KOYILANDY DIARY.COM

The Perfect News Portal

കെ.എൻ. ചെല്ലപ്പൻ മാസ്റ്ററുടെ 15-ാം ചരമവാർഷികം ആചരിച്ചു

.
കൊയിലാണ്ടി: പെരുവട്ടൂരിലെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന  കെ. എൻ.  ചെല്ലപ്പൻ മാസ്റ്ററുടെ 15-ാം ചരമവാർഷികം ആചരിച്ചു.  റെഡ് സ്റ്റാർ ലൈബ്രറി & കലാസമിതി നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചന്ദ്രകാന്തത്തിൽ വെച്ച്  നടന്ന ചടങ്ങിൽ എ.കെ. രമേശൻ അദ്ധ്യക്ഷതവഹിച്ചു. അദ്ധേഹത്തിൻ്റെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
.
.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.കെ ഗംഗാധരൻ സ്വാഗതവും ചന്ദ്രിക നന്ദിയും പറഞ്ഞു.
Share news