KOYILANDY DIARY.COM

The Perfect News Portal

കെ. മുരളീധരന്‍ ഡല്‍ഹിക്ക്; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ. മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ പൊതു പ്രവർത്തനം അവസാനിച്ചതായി അറിയിച്ചെങ്കിലും സമ്മർദ്ദം കൂടിതോടെ തീരുമാനത്തിൽ വെള്ളംചേർത്തിരിക്കുകയാണ്. ഇതിനകം നിരവധി ഓഫറുകളും മുരളിയെതേടിയെത്തിയെന്നതും ചർച്ചയാണ്.

തൃശൂരിലെ സാഹചര്യം അദ്ദേഹം നേതാക്കളെ ധരിപ്പിക്കും. തൃശൂര്‍ ഡി.സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠന്‍ ഇന്നലെ കെ മുരളീധരനെ വീട്ടിലെത്തി കണ്ടിരുന്നു. തൃശൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം.

Share news