എളാട്ടേരിയിൽ സിപിഐഎം നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി
.
കൊയിലാണ്ടി: എളാട്ടേരിയിൽ സിപിഐഎം നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. അനൂപ് കക്കോടി മുഖ്യ പ്രഭാഷണവും ഇ. നാരായണൻ അനുസ്മരണ പ്രഭാഷണവും നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി കെ. കെ. രാജൻ എന്നിവർ സംസാരിച്ചു.




