KOYILANDY DIARY.COM

The Perfect News Portal

കെ.കെ. രാമൻ്റെ ചരമവാർഷിക ദിനാചരണം നടത്തി

മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ. രാമൻ്റെ പതിനേഴാമത് ചരമവാർഷിക ദിനാചരണം സി പി ഐ ചങ്ങരം വെള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തി. അനുസ്മരണ സമ്മേളനം സി.പിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു.
അജയ് ആവള, സി. ബിജു, ബാബു കൊളക്കണ്ടി, എം കെ രാമചന്ദ്രൻ, കെ.എം രവീന്ദ്രൻ, കെ.എസ് രമേശ് ചന്ദ്ര, സി.കെ. ശ്രീധരൻ, ജിതിൻ രാജ് ഡി.കെ, ഒ. കെ അനിൽ തുടങ്ങിയവർ സംസാരിച്ചു.
Share news