കെ. ഗോപാലൻ അനുസ്മരണവും ദളിത് കോൺഗ്രസ് കൺവെൻഷനും

കൊയിലാണ്ടി: കോഴിക്കോട് ഡിസിസി സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായിരുന്ന കെ ഗോപാലന്റെ പന്ത്രണ്ടാം ചരമ വാർഷികം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് അനുസ്മരണവും കൊയിലാണ്ടി ബ്ലോക്ക് ദലിത് കോൺഗ്രസ് കൺവെൻഷനും നടത്തി. കെ വി രാഘവൻ അധ്യക്ഷതയിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി കോറോത്ത് ഉദ്ഘാടനം ചെയ്തു.

ബിഡിസിഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വിടി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിഡിസിഎൽ സംസ്ഥാന സെക്രട്ടറി സാമി കുട്ടി പി.പി, എം എം ശ്രീധരൻ ബിഡിസിഎൽ ജില്ലാ സെക്രട്ടറിമാരായ രാജീവ് ഗോപാൽ, ഷിബു പെരുന്തുരുത്തി, ശ്രീധരൻ കോട്ടപ്പള്ളി, ടി. അശോകൻ, ശ്രീജ എൻ കെ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി വി ആലി, ടി കെ നാരായണൻ, ഷൈജു കെ.വി എന്നിവർ സംസാരിച്ചു. വി കെ സുധീഷ് സ്വാഗതവും ഇ.ടി ഉണ്ണി നന്ദിയും പറഞ്ഞു.
