KOYILANDY DIARY.COM

The Perfect News Portal

ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാമനെ സ്ഥലം മാറ്റിയത്. സ്ഥലമാറ്റം ആവശ്യപ്പെട്ട് ജസ്റ്റിസ് അനു ശിവരാമൻ കഴിഞ്ഞ ഒക്ടോബറിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

ചീഫ് ജസ്റ്റിസ് എ ജെ ദേശായി കഴിഞ്ഞാൽ സീനിയോറിറ്റിയിൽ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയായിരുന്നു അനു. 2015 ഏപ്രിൽ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതയാകുന്നത്. 2017-ൽ സ്ഥിരം ജഡ്ജിയായി. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേൽക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും. 2010-11 കാലയളവിൽ കേരള സർക്കാരിന്റെ സ്‌പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share news