KOYILANDY DIARY.COM

The Perfect News Portal

മാധ്യമപ്രവർത്തകനും, അധ്യാപകനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ ശശി കമ്മട്ടേരിക്ക് ഡോക്ടറേറ്റ്

കൊയിലാണ്ടി: മാധ്യമപ്രവർത്തകനും, അധ്യാപകനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ ശശി കമ്മട്ടേരിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചത്. കൊയിലാണ്ടി എടക്കുളം സ്വദേശിയാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
.
.
മലയാളം സംസ്കൃതം എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം, ജേർണലിസത്തിൽ ഡിപ്ലോമ, മാനവ വിഭവശേഷി വകുപ്പിന് കീഴിൽ കൗൺസിലിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റ്, മാതൃ പഞ്ചകം, ഗുരു മഹിമ, ഷോഡശക്രിയ, പഞ്ചമഹാ യജ്ഞം, സാധന എന്നീ പുസ്തകങ്ങളുടെ കർത്താവാണ്. ജന്മഭൂമി പത്രത്തിന്റെ കൊയിലാണ്ടിയിലെ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) താലൂക്ക് കമ്മിറ്റി അംഗവുംമാണ്.
കേരളത്തിലെ വൈദിക പാരമ്പര്യം എന്ന വിഷയത്തിൽ ഗവേഷണം തുടരുന്നു. ഭഗവത്ഗീത ഉപനിഷത്ത്, വൈദികാചരണങ്ങൾ എന്നിവ പഠിച്ചു. വൈദിക പഠനത്തിനായി “ആർഷ വിദ്യാപീഠം ” സ്ഥാപിച്ചു. ജാതി ലിംഗ വ്യത്യാസമില്ലാതെ വൈദികാചരണം പഠിപ്പിക്കുന്നു. ആധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വം വഹിക്കുന്നു. അച്ഛൻ കമ്മട്ടേരി ശങ്കരൻ നായർ, അമ്മ ദേവി അമ്മ. ഭാര്യ മിനി സംസ്കൃത യോഗ അധ്യാപിക.
Share news