”ജീവതാളം” സുകൃതം ജീവിതം – മെഗാ മെഡിക്കൽ ക്യാമ്പ് സംഘാടകസമിതിയായി
”ജീവതാളം” സുകൃതം ജീവിതം മെഗാ മെഡിക്കൽ ക്യാമ്പിൻ്റെ സംഘാടകസമിതിയായി. കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി ജനുവരി 26, 27, 28 തിയ്യതികളിൽ നടക്കുന്ന ജീവതാളം – സുകൃതം ജീവിതം – മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും നടക്കുന്നതിൻ്റെ ബാഗമായി സംഘാടക സമിതി രൂപീകരച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ യോഗം ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രജില സി (ചെയർമാൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു.

ഡോ: സന്ധ്യക്കുറുപ്പ് (കൺസൾട്ടൻ്റ് ഫിസിഷ്യൻ, താലൂക്ക് ആശുപത്രി) പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. ഇന്ദിര ടീച്ചർ, ഇ.കെ. അജിത് മാസ്റ്റർ, നിജില പറവക്കൊടി, കൌൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, എ. അസീസ് മാസ്റ്റർ, കെ വത്സരാജ്, സിന്ധു സുരേഷ്, രാജേഷ് കെ (എച്ച്.ഐ. കൊല്ലം), ബിന്ദുകല കെ. ( എച്ച്.ഐ. കൊയിലാണ്ടി), ഇർഷാദ്, ഇന്ദുലേഖ (CDS ചെയർപേഴ്സൺ), ജയ പ്രവീൺ പി.ആർ.ഒ. എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ് .വി. സ്വാഗതം പറഞ്ഞു.

