JDS നേതൃത്വത്തിൽ കേളപ്പജി ദിനാചരണം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പൻ ദിനാചരണത്തിൻ്റെ ഭാഗമായി ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഒക്ടോബർ 7 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനം ജനതാദൾ (എസ്) സംസ്ഥാന പ്രസിഡണ്ട് സി. കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി കെ. ലോഹ്യ അദ്ധ്യക്ഷത വഹിക്കും. അതോടനുബന്ധിച്ച് തായാട്ട് ബാലൻ അനുസ്മരണ പ്രഭാഷണവും നടത്തും. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ. പി. കെ. കബീർ സലാല, സുരേഷ് മേലേപ്പുറത്ത് തുടങ്ങിയവർ പങ്കെടുക്കും.

