ജെ സി ഐ കൊയിലാണ്ടി 33-ാ൦ നഴ്സറി കലോത്സവം

ജെ സി ഐ കൊയിലാണ്ടി 33-ാ൦ നഴ്സറി കലോത്സവം പൊയിൽക്കാവ് സ്കൂളിൽ നടന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽപരം കുട്ടികൾ നഴ്സറി കലോത്സവത്തിൽ പങ്കെടുത്തു. St. ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും പ്രസന്റേഷൻ നേഴ്സറി സ്കൂൾ ചേവായൂർ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യ ഭവൻ സ്കൂൾ കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ കെ ജി , യൂ കെ ജി കുട്ടികളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് ആയിരക്കണക്കിനാളുകൾ സാക്ഷ്യം വഹിച്ചു.
പ്രശസ്‌ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ കൊയിലാണ്ടി പ്രസിഡണ്ട് അശ്വിൻ മനോജ് അധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ജെ സി ഐ പാസ്ററ് നാഷണൽ ഡയറക്ടർ രാകേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രൊജക്റ്റ് ഡയറക്ടർ Dr അഖിൽ എസ് കുമാർ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയർമാൻ Dr. സൂരജ് കെ നന്ദിയും പറഞ്ഞു.
