ജെ സി ഐ, എ എം ഐ സംയുക്തമായി വനിതാദിനം ആചരിച്ചു

കൊയിലാണ്ടി: ജെ സി ഐ, എ എം ഐ സംയുക്തമായി വനിതാദിനം ആചരിച്ചു.
ജെ സി ഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ. അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ആതിര കൃഷ്ണൻ ആശംസയർപ്പിച്ചു. ഡോ. സൂര്യ ഗായത്രി അക്‌സിലരേറ്റ് ആക്ഷൻ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന പുരസ്‌ക്കാര ജേതാക്കളായ സബിത സി (സൂപ്പർവൈസർ), ഉഷ കുമാരി (അംഗൻവാടി വർക്കർ), മിനി പി എം (അംഗൻവാടി ഹെൽപ്പർ) എന്നിവരെ അനുമോദിച്ചു. കീർത്തി അഭിലാഷ് സ്വാഗതവും ഡോ. അയന നന്ദിയും പറഞ്ഞു.
