KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി ജനമൈത്രി പോലീസ്

കോഴിക്കോട്: ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി ജനമൈത്രി പോലീസ്. മാരക ലഹരി മരുന്നിനെതിരെ സിറ്റി പോലീസും സോഷ്യൽ പോലീസിംഗ് ഡിവിഷനും ചേർന്ന് നടത്തിയ ബോധവൽക്കരണ പരിപാടി ‘ No Never’ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇതിൻറെ ഭാഗമായി നഗരത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും ജന ജാഗ്രത സമിതികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ ദൃശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും ലഹരി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിറ്റി പോലീസ് പരിധിയിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ പെരുവയൽ പഞ്ചായത്തിൽ 21ആം വാർഡ് എഡിഎസിന്റെ കീഴിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജനമൈത്രി പോലീസും, മാവൂർ പെരുവയൽ സെൻറ് സേവിയേഴ്സ് സ്കൂളിൽ വെച്ച് എസ് ഐ ഹരിഹരനും, തോണിച്ചിറ ജന ജാഗ്രത സമിതിയിൽ SI മനോജ് കുമാറും ബോധവൽക്കരണ ക്ലാസ് നടത്തി.
Share news