കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സ്മാരകം പണിയണം – ജനതാദൾ (എസ്സ്).
കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സ്മാരകം പണിയണം – ജനതാദൾ (എസ്സ്). കൊയിലാണ്ടി: പ്രമുഖ സോഷ്യലിസ്റ്റും മുൻ ജില്ലാ പ്രസിഡണ്ടുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ഉള്ള്യേരിയിൽ ഉചിതമായ സ്മാരകം പണിയണമെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉള്ള്യേരി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൻ്റെ ഉദ്ഘാടനം പി. കെ. കബീർ സലാല നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി. കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഇ. അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശശി തയ്യുള്ളതിൽ, ചന്തുക്കുട്ടി മാസ്റ്റർ, ടി. ആർ. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.
