KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീല (59) അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2021-ലെ കൊയിലാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. കേരളത്തിൽ മുസ്ലിം സമുദായത്തിൽ നിന്ന് എംഎൽഎയാകുന്ന ആദ്യ വനിതയാണ് ജമീല. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
Share news