ജലജീവൻ പദ്ധതി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ടാങ്ക് നിർമ്മാണം ആരംഭിച്ചു

ജലജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ടാങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ചേലിയയിൽ നടന്ന ഉദ്ഘാടന ചടങ്ങ് എം എൽ എ കാനത്തിൽ ജമീല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷയായി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മാരായ ഗീത കാരോൽ, ബിന്ദു മുതിരകണ്ടത്തിൽ, ബേബി സുന്ദർ രാജ്,
ബ്ലോക്ക് പഞ്ചായത്ത് അംഹഗം കെ ടി എം കോയ, പി ബാലകൃഷ്ണൻ, സുഭാഷ് കെ വി, ഷിജീഷ്, ഹംസ ഹദിയ എന്നിവർ സംസാരിച്ചു.
കേരള വാട്ടർ അതോറിറ്റിഎക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺകുമാർ എ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു സ്വാഗതവും വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ നന്ദിയും പറഞ്ഞു.
